തൂലിക മൃദുലമായതെങ്ങനെ:
തൂലിക എന്നത് മൃദുലമായ ഒരു വാങ്മയ ചിത്രമാണു മനസ്സില്‍ പതിപ്പിക്കുന്നത്. അണ്ണാന് രോമങ്ങള്‍ ചേര്‍ത്തുവച്ച ഒരു പഴയ പെയിന്റിങ് ബ്രഷ് മുഖത്തുകൂടി ചലിപ്പിക്കുന്ന സ്പര്‍ശാനുഭവം ഓര്‍മയില്‍ ഉണര്‍ത്തുന്നു.
Soothing stylus എന്നത് പണ്ടെപ്പോഴോ മനസ്സില്‍ വന്ന ഇമേജ് ആണ്. ഒരു പപ്പൈറസ് ചരിത്ര രേഖയായോ, സര് റിയലിസ്റ്റിക് ചിത്രമായോ ഈ ഇമേജ് സംവദിക്കപ്പെടേണ്ടതാണ്.
ഇവിടെയാണ്, പരിഭാഷ എന്ന കുഴപ്പിക്കുന്ന ഒരു ആശയവിനിമയ സംവിധാനം അതിന്റ ഗുണമേന്മ പരീക്ഷിക്കുന്നത്.
വിവര്‍ത്തനത്തില്‍ സംവേദനക്ഷമതയും പാരായണക്ഷമതയും തമ്മിലുള്ള ബലഹീനമായ ഒരു സന്തുലിതാവസ്ത എപ്പോഴും നിലവിലുണ്ട്.
soothing എന്നത്, ഒരു തൊട്ടു തലോടലോ, കുളിര്‍കാറ്റോ പോലെ വ്യക്തിപരമായ അനുഭവമാണ് വിശദീകരിക്കുന്നത്.
എന്നാല്‍ ഊര്‍ജ്ജസ്വലമായ ചിന്തകള്‍ക്കും അതേ അനുഭവം സൃഷ്ടിക്കാന്‍ കഴിയും.
ഇപ്പോള്‍ പ്രശ്നം തത്തുല്യമായ ഒരു പദം കണ്ടെത്തുക എന്നതിലുപരി, പാരായണക്ഷമതയെ വേദനിപ്പിക്കാതിരിക്കുക എന്ന ഉത്തരവാദിത്തമാണ്.
അങ്ങനെ അനുഭവങ്ങളുടെ നാള്‍വഴികളിലൂടെ കടന്നു പോകുന്നതിന്, തൂലിക മൃദുലമാക്കാന്‍ തീരുമാനിച്ചു.
പ്രശ്നമില്ല എന്നൊരു പ്രശ്നമില്ലാതിരുന്നാല്‍ മതി.
Saturday, November 24, 2007
Friday, November 23, 2007
മുന്‍കൂര്‍ ജാമ്യം:
എഴുത്ത് ഏറെ പ്രിയപ്പെട്ട ഒരു നേരമ്പോക്ക് ആണെങ്കിലും അതിനു പറ്റിയ ഒരു കാലാവസ്ഥ ഇല്ലാത്തതുകൊണ്ടും, അസാരം മടി മേമ്പൊടിയായി ഉള്ളതുകൊണ്ടും, ഈ കറുത്ത താളില്‍ തികച്ചും പ്രകാശമാനമായത് ഒന്നും തന്നെ കണ്ടില്ലെങ്കില്‍ ദയവായി ക്ഷമിക്കുക.
യാത്രക്കുറിപ്പുകള്‍ ആണെങ്കിലും വഴിവിട്ടു സഞ്ചരിക്കാന്‍ തയ്യാറായിക്കൊള്ളുക.
നേരമില്ലാത്തവന്റെ നേരമ്പൊക്കുകളായി കണ്ടാല്‍ മതി.

Subscribe to:
Posts (Atom)